FLASH NEWS

തോൽക്കാൻ എനിക്കു മനസില്ല : ജിഷയുടെ കഥ അഥവാ പാഠം

November 01,2022 07:33 PM IST

 മൽസരങ്ങളിൽ പരാജയപ്പെടുമ്പോൾ നിരാശ ബാധിക്കുന്നവർക്ക് ഒരു പാഠമാണ് ജിഷയുടെ ജീവിതം.കായംകുളം കറ്റാനം സ്വദേശി ജിഷ ജാസ്മിൻ, ബിഎസ്‍സി ഫിസിക്സിനുശേഷം എംഎസ്‍സി ബയോഇൻഫർമാറ്റിക്സാണു തിരഞ്ഞെടുത്തത്. പക്ഷേ പിഎച്ച്ഡിക്കുള്ള ജിഷയുടെ അപേക്ഷകൾ തുടർച്ചയായി തള്ളപ്പെട്ടു. ഇന്ത്യയിൽ നൽകിയ 115 അപേക്ഷകളിൽ അഭിമുഖത്തിനെങ്കിലും വിളിച്ചത് ആകെ രണ്ടിടത്തേക്ക്.ഇതിനിടെ

അയർലൻഡിലെ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഡബ്ലിനിൽ പ്രത്യേക പ്രോഗ്രാമിനുള്ള ശ്രമവും പരാജയപ്പെട്ടു. അങ്ങിനെയിരിക്കെ വിദേശത്തുള്ള ഗൈഡ് വഴി സയൻസ് ഫൗണ്ടേഷൻ ഓഫ് അയർലൻഡും യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി സ്ക്ലോഡോവിസ്ക–ക്യൂറി ആക്‌ഷൻസും ചേർന്നു ഫണ്ട് ചെയ്യുന്ന ഇന്റഗ്രേറ്റീവ് ജീനോമിക്സ് പിഎച്ച്ഡി പ്രോഗ്രാമിനെക്കുറിച്ചുള്ള വിവരം കിട്ടി. രണ്ടും കൽപ്പിച്ച് അയച്ച നൂറ്റി പതിനഞ്ചാമത്തെ അപേക്ഷ ലക്ഷ്യം കണ്ടു.  

പല രാജ്യങ്ങളിൽ നിന്നുമുള്ള 10 വിദ്യാർത്ഥികളെ ഗവേഷകരാക്കി അവിടത്തെ പൊതുമേഖലയിൽ തന്നെ ജോലി നൽകുന്ന സംവിധാനമായിരുന്നു അത്.4 വർഷത്തെ പ്രോഗ്രാമിൽ പ്രതിവർഷം 25.3 ലക്ഷം രൂപ ഇപ്പോൾ ലഭിക്കുന്നു. ഓരോ വർഷവും യാത്രച്ചെലവിന് 6.2 ലക്ഷം വേറെ.കഴിഞ്ഞില്ല ; ശിൽപശാലകളിൽ പങ്കെടുക്കാൻ 1.2 ലക്ഷം, പേപ്പർ പബ്ലിക്കേഷന് 5.2 ലക്ഷം എന്നിവ വേറെ ലഭിക്കുന്നുണ്ട്. ഇൻഡസ്ട്രിയൽ ട്രെയിനിംഗിനായി 3.7 ലക്ഷം രൂപ വേറെയും നൽകും.ഇങ്ങനെ പരീക്ഷകളും പരീക്ഷണങ്ങളും കഴിഞ്ഞ് ഈ പ്രോഗ്രാമിന്റെ ഭാഗമായി അയർലണ്ടിലാണ് ജിഷ പഠിക്കുന്നത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.